LiveTV

Live

Entertainment

ചില സിനിമകൾ സുഹൃത്തിനെ പോലെയാണ്, നല്ലൊരു വഴികാട്ടിയായിരിക്കും; ''വെള്ളം'' സിനിമയെ കുറിച്ച് ജയസൂര്യ

ലോക്ക്ഡൗണിന് ശേഷമെത്തുന്ന ആദ്യ മലയാള ചിത്രമായ " വെള്ളം'' ഇന്ന് തീയറ്ററുകളിലെത്തും.

ചില സിനിമകൾ സുഹൃത്തിനെ പോലെയാണ്, നല്ലൊരു വഴികാട്ടിയായിരിക്കും; ''വെള്ളം'' സിനിമയെ കുറിച്ച് ജയസൂര്യ

ആർക്കും ബന്ധിപ്പിക്കാൻ സാധിക്കുന്ന കഥാപാത്രമാണ് വെള്ളം സിനിമയിലെ മുരളിയുടേതെന്ന് ജയസൂര്യ. ലോക്ക്ഡൗണിന് ശേഷമെത്തുന്ന ആദ്യ മലയാള ചിത്രമായ " വെള്ളം'' ഇന്ന് തീയറ്ററുകളിലെത്തും. "ഒരു സ്വന്തക്കാരനായിട്ടോ, അയൽപക്കകാരനായിട്ടോ ഒക്കെ എല്ലാർക്കും ബന്ധിപ്പിക്കാൻ പറ്റുന്ന ഒരാളാണ് വെള്ളം മുരളി.'' മീഡിയ വണ്ണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.

''ഞാനാദ്യമായിട്ടാണ് മുഴുകുടിയനായിട്ട് അഭിനയിക്കുന്നത്. ഒരു യഥാർത്ഥ മദ്യപാനിയെ വീക്ഷിച്ചതുകൊണ്ടുമാത്രം ഒരിക്കലും ഈയൊരു കഥാപാത്രത്തെ നല്ലരീതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അത്തരം സാഹചര്യങ്ങളിലൂടെ ജീവിക്കുന്ന വ്യക്തികളുടെ അനുഭവങ്ങൾ ഒരുപക്ഷെ കഥപാത്രത്തിന് ഒരു മുതൽ കൂട്ടായേക്കും. പക്ഷെ ഒരിക്കലും അതിലേതെങ്കിലും ഒരു വ്യക്തിയായി പൂർണമായും പരിണമിക്കാൻ നമുക്ക് സാധിക്കില്ല". മുരളിയുടെ കഥാപാത്രത്തിലേക്കുള്ള യാത്രയെക്കുറിച്ച് ജയസൂര്യ പറയുന്നു.

ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ - ജയസൂര്യ കുട്ടികെട്ടില്‍ ഒരുങ്ങുന്ന ചിതമാണ് വെള്ളം. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് ‘വെള്ളം’. ക്യാപ്റ്റനിൽ കണ്ട പ്രജേഷിനെയല്ല ഞാൻ വെള്ളത്തിൽ കണ്ടത് എന്നാണ് ജയസൂര്യ പറയുന്നത്. ''ഒരുപാട് പുതിയ ശെരികളുമായാണ് പ്രജേഷ് വെള്ളം സംവിധാനം ചെയ്യാൻ എത്തുന്നത്. സിങ്ക് സൗണ്ട് സിനിമയാണ് വെള്ളം.'' പ്രജേഷിനെത്രത്തോളം മുരളിയെ കുറിച്ച് അറിയാമായിരുന്നോ, അത്രത്തോളം തനിക്കും മുരളിയെ കുറിച്ചറിയാമായിരുന്നു. അതുകൊണ്ട്,ഒരേ വഴിയിലൂടെയാണ് ഇരുവരും സഞ്ചരിച്ചത് എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

ചില സിനിമകൾ നല്ലൊരു സുഹൃത്തിനെ പോലെയാണ്. നല്ലൊരു വഴികാട്ടിയായിരിക്കും. വെള്ളം അത്തരത്തിലൊരു സിനിമയാണ്. പ്രേക്ഷകർ കണ്ട നല്ല സിനിമകളുടെ കൂട്ടത്തിലേക്കുള്ള ഒരു പുതിയ സിനിമയാണിത് . സിനിമയുടെ നിയോഗം എന്ത് തന്നെയായാലും ഞാൻ ചെയ്തിട്ടുള്ള നല്ല കഥാപാത്രങ്ങളുടെ കൂട്ടത്തിൽ മുരളിക്ക് എന്നും സ്ഥാനമുണ്ടാകും എന്നും ജയസൂര്യ പ്രേക്ഷകരോട് പറഞ്ഞു. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരും എത്തും .