ദുരൂഹത നിറഞ്ഞ കള; ടീസര്‍ പുറത്ത്
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ടൊവിനോ തോമസ് നായകനായെത്തുന്ന കള എന്ന സിനിമയുടെ ടീസര്‍ പുറത്ത്. രോഹിത് വി.എസ് ആണ് ചിത്രത്തിന്റെ സംവിധായകന്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നിരവധി കഥാപാത്രങ്ങള്‍ കടന്നു വരുന്ന ടീസര്‍ ഒരേസമയം സസ്പെന്‍സും ദുരൂഹതയും നിറഞ്ഞതാണ്. ടൊവിനോയുടെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടത്.
രോഹിതും യദു പുഷ്പാകരനും ചേര്‍ന്നാണ് കളയുടെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് ലിവിങ്സ്റ്റണ് മാത്യു. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ടൊവിനോക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. ജുവിസ് പ്രൊഡക്ഷന്‍സാണ് നിർമാണം.
കളയുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. ആശുപത്രി വാസത്തിനും നിരവധി ദിവസത്തെ വിശ്രമത്തിനും ശേഷമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.