'താണ്ഡവ്' വിവാദത്തില്‍ കേസെടുത്ത് യു.പി പോലീസ്
ഒ.ടി.ടിയിൽ അടുത്തിടെ സംപ്രേഷണം ചെയ്ത പരിപാടികളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്, പീഡനം, വെറുപ്പ്, അശ്ലീലത എന്നിവ നിറഞ്ഞിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

താണ്ഡവ് വെബ് സീരീസ് വിവാദത്തില്‍ ആമസോണ്‍ പ്രൈമിനോട് വിശദീകരണം തേടി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമെന്ന് കാട്ടി താണ്ഡവിനെതിരെ നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രം ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.
അതിനിടെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്.ഐ.ആറിന്റെ പകർപ്പ് ട്വിറ്ററിൽ പങ്കുവച്ചു.
അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകൻ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ രാം കദം മുംബൈ ഘട്കോപർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. താണ്ഡവ് നിരോധിക്കണമെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ബി.ജെ.പി എം.പി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
ഒ.ടി.ടിയിൽ അടുത്തിടെ സംപ്രേഷണം ചെയ്ത പരിപാടികളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്, പീഡനം, വെറുപ്പ്, അശ്ലീലത എന്നിവ നിറഞ്ഞിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.