ജയലളിതയായി കങ്കണയും എംജിആര്‍ ആയി അരവിന്ദ് സ്വാമിയും; പുതിയ ലുക്ക് പുറത്ത്
എംജിആറിന്റെ 104ആം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചാണ് ലുക്ക് പുറത്തുവിട്ടത്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തലൈവിയുടെ പുതിയ ലുക്ക് പുറത്ത്. എംജിആറിന്റെ 104ആം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചാണ് ലുക്ക് പുറത്തുവിട്ടത്. ജയലളിതയായി കങ്കണ റണാവത്തും എംജിആര്‍ ആയി അരവിന്ദ് സ്വാമിയുമാണ് അഭിനയിക്കുന്നത്.
ജയലളിതയും എംജിആറും നിരവധി സിനിമകളില്‍ 1965 മുതല്‍ 1973 വരെ നായികാ നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. എംജിആറിന്റെ രാഷ്ട്രീയ ജീവിതത്തിലും ജയലളിത ഒപ്പമുണ്ടായിരുന്നു.
എ എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. 2016 ഡിസംബറില്‍ അന്തരിച്ച ജയലളിതയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.