LiveTV

Live

Entertainment

മതവികാരം വ്രണപ്പെടുത്തി, സെയ്ഫ് അലിഖാനെ ബഹിഷ്‌കരിക്കണം; ആഹ്വാനവുമായി ബിജെപി നേതാവ്

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത താണ്ഡവ് കഴിഞ്ഞ ദിവസമാണ് ആമസോണ്‍ വഴി റിലീസ് ചെയ്തത്

മതവികാരം വ്രണപ്പെടുത്തി, സെയ്ഫ് അലിഖാനെ ബഹിഷ്‌കരിക്കണം; ആഹ്വാനവുമായി ബിജെപി നേതാവ്

മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ബിജെപി നേതാവ്. സെയ്ഫ് അഭിനയിച്ച വെബ്‌സീരീസ് താണ്ഡവിനെതിരെയാണ് ബിജെപി നേതാവ് രാം കദമിന്റെ രോഷ പ്രകടനം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത താണ്ഡവ് കഴിഞ്ഞ ദിവസമാണ് ആമസോണ്‍ വഴി റിലീസ് ചെയ്തത്.

'എന്തിനാണ് ഹിന്ദു ദേവന്മാരെയും ദേവതകളെയും സിനിമകള്‍ വഴിയും വെബ്‌ സീരീസുകള്‍ വഴിയും അപകീര്‍ത്തപ്പെടുത്തുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് താണ്ഡവ്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന സീരീസുകളുടെ ഭാഗമായി മാറിയിരിക്കുകയാണ് വീണ്ടും സെയ്ഫ് അലി ഖാന്‍. ശിവ ഭഗവാനെ പരിഹസിക്കുന്ന ഭാഗം സംവിധായകന്‍ അലി അബ്ബാസ് സഫര്‍ നീക്കണം. നടന്‍ സീഷാന്‍ അയ്യൂബ് മാപ്പു പറയണം. മാറ്റം വരുത്തുന്നതു വരെ ബിജെപി താണ്ഡവ് ബഹിഷ്‌കരിക്കും' - അദ്ദേഹം പറഞ്ഞു.

പരാതിയുമായി മുംബൈ പൊലീസിനെ സമീപിക്കുമെന്നും രാം കദം വ്യക്തമാക്കി.

സെയ്ഫ് അലിഖാന്‍, ഡിംപിള്‍ കപാഡിയ, മുഹമ്മദ് സീഷാന്‍ അയ്യൂബ്, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ് സീരിസില്‍ അഭിനയിക്കുന്നത്. ജനുവരി 15നാണ് ആമസോണ്‍ പ്രൈം വഴി സീരീസ് റിലീസ് ചെയ്തത്.