സണ്ണി വെയ്ന്‍ നായക വേഷത്തില്‍; 'അനുഗ്രഹീതന്‍ ആന്റണി'യുടെ ടെയിലര്‍ പുറത്തുവിട്ട് മമ്മൂക്ക
നവാഗതനായ പ്രിന്‍സ് ജോയിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്

ഇടവേളക്ക് ശേഷം യുവതാരം സണ്ണി വെയ്ന്‍ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം 'അനുഗ്രഹീതന്‍ ആന്റണി'യുടെ ടെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.
സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, മണികണ്ഠന്, ജാഫര്‍ ഇടുക്കി, സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലക്ഷ്യ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ എം ഷിജിത്താണ്. അരുണ്‍ മുരളീധരന് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.