റിലീസിന് മണിക്കൂറുകൾ മുൻപ് വിജയ് ചിത്രം 'മാസ്റ്റർ' ഇന്റർനെറ്റിൽ
വിതരണക്കാർക്ക് വേണ്ടി നടത്തിയ പ്രദർശനത്തിൽ നിന്നും റെക്കോഡ് ചെയ്തതാണ് ദൃശ്യങ്ങളെന്നാണ് റിപോർട്ടുകൾ.

തമിഴ് സൂപ്പർസ്റ്റാർ വിജയ് യുടെ പുതിയ ചിത്രം മാസ്റ്റർ ഇന്റർനെറ്റിൽ. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങളാണ് ചോർന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തുടക്ക സീനുകളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. വിതരണക്കാർക്ക് വേണ്ടി നടത്തിയ പ്രദർശനത്തിൽ നിന്നും റെക്കോഡ് ചെയ്തതാണ് ദൃശ്യങ്ങളെന്നാണ് റിപോർട്ടുകൾ.
കഴിഞ്ഞ ഒൻപത് മാസത്തിനിടെ പുറത്തിറങ്ങുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റർ. ദൃശ്യങ്ങൾ പങ്കുവെക്കരുതെന്നു സംവിധായകൻ അഭ്യർത്ഥിച്ചു. ചോർന്ന ദദൃശ്യങ്ങൾ ശ്രദ്ധയിൽ പെടുന്നവർ അവ റിപ്പോർട്ട് ചെയ്യണമെന്നും ലോകേഷ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വര്ഷം ഏപ്രിൽ 9 നു പുറത്തിറങ്ങേണ്ട ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. വിജയ്ക്ക് പുറമെ വിജയ് സേതുപതി, മാളവിക മോഹനൻ , ആൻഡ്രിയ ജെർമിയ എന്നിവരും ചിത്രത്തിലുണ്ട്