LiveTV

Live

Entertainment

90 കളില്‍ തമിഴില്‍ തിളങ്ങിയ നായകന്‍ ശരീരം തളര്‍ന്ന് കിടപ്പില്‍; വില്ലനായത് സംഘട്ടന രംഗം

മാനസര വാഴ്ത്തുക്കളേൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിനെ ഉണ്ടായ ഒരപകടമാണ് ബാബുവിനെ രോഗകിടക്കയിലാക്കിയത്

90 കളില്‍ തമിഴില്‍ തിളങ്ങിയ നായകന്‍ ശരീരം തളര്‍ന്ന് കിടപ്പില്‍; വില്ലനായത് സംഘട്ടന രംഗം

1991ല്‍ പുറത്തിറങ്ങിയ 'എന്‍ ഉയിര്‍ തോഴന്‍' എന്ന ഭാരതിരാജ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ബാബു. പിന്നീട് പെരുംപുലി, തയ്യമ്മ, പൊന്നുക്ക് സേതി വന്താച്ച് എന്നീ ചിത്രങ്ങളിലും നായകനായി ബാബു തിളങ്ങി. എന്നാല്‍ പിന്നീടുള്ള ബാബുവിന്‍റെ ജീവിതം ആകെ ദുരിതാവസ്ഥയിലായി. വില്ലനായത് ഒരു സിനിമയും. മാനസര വാഴ്ത്തുക്കളേൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിനെ ഉണ്ടായ ഒരപകടമാണ് ബാബുവിനെ രോഗകിടക്കയിലാക്കിയത്.

സിനിമ സംഘട്ടന രംഗത്തിനിടെ സംഭവിച്ച അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതിനാൽ പിന്നീടങ്ങോട്ട് അഭിനയിക്കാനായില്ല. കഴിഞ്ഞ 25 വർഷങ്ങളോളമായി അദ്ദേഹം കിടന്ന കിടപ്പിലാണ്. തളർന്ന ശരീരവുമായി കിടപ്പിലാണെങ്കിലും പ്രകാശ് രാജിനെ നായകനാക്കി രാധാ മോഹൻ സംവിധാനം ചെയ്ത ‘സ്‌മൈൽ പ്ലീസ്’ എന്ന സിനിമയ്ക്ക് വേണ്ടി ബാബു സംഭാഷണം എഴുതി. പക്ഷെ അവിടെയും വിധി വില്ലനായി. ആ സിനിമ പല കാരണങ്ങൾകൊണ്ട് പുറത്തിറങ്ങിയില്ല. ഈയിടെ രോഗം മൂര്‍ച്ഛിച്ച് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ കഴിയുന്ന ബാബുവിനെ ഈയിടെ സംവിധായകന്‍ ഭാരതിരാജ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഭാരതിരാജയെ കണ്ട ബാബു കരയുന്നതും അതുകണ്ട് ഭാരതിരാജയുടെ കണ്ണ് നിറയുന്നതും ആരുടെയും നെഞ്ചില്‍ തൊടും. തമിഴ് നടന്‍ കായല്‍ ദേവരാജാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.