LiveTV

Live

Entertainment

രജനിയുടെ രാഷ്ട്രീയപ്രവേശം ആവശ്യപ്പെട്ട് ആരാധകരുടെ നിരാഹാരം; ലക്ഷങ്ങള്‍ തെരുവില്‍

തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന പിന്‍വാങ്ങലില്‍ നിരാശ പൂണ്ട് ആരാധകരുടെ നിരാഹാരസമരം.

രജനിയുടെ രാഷ്ട്രീയപ്രവേശം ആവശ്യപ്പെട്ട് ആരാധകരുടെ നിരാഹാരം; ലക്ഷങ്ങള്‍ തെരുവില്‍

തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന പിന്‍വാങ്ങലില്‍ നിരാശ പൂണ്ട് ആരാധകരുടെ നിരാഹാരസമരം. രജനീകാന്തിന്‍റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്‍റെ വിലക്ക് മറികടന്നാണ് ആരാധകരുടെ നിരാഹാര സമരം. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒപ്പം കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശം ആവശ്യപ്പെട്ട് ചെന്നൈ വള്ളുവര്‍ കോട്ടത്ത് സംഘടിച്ചത്.

'വാ... വാ... തലൈവാ', 'മാട്രുവോം മാട്രുവോം എലാവട്രയും മാത്തുവോം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആരാധകരുടെ ഒത്തുചേരൽ. പൗരാണിക കേന്ദ്രമായ വള്ളുവർ കോട്ടത്തിന്‍റെ മതിലിന്​ ചുറ്റും ​'എന്‍റെ വോട്ട്​ രജനിക്ക്​ മാത്രം... ' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്​.

കഴിഞ്ഞ വർഷം ഡിസംബർ 31ന്​ രാഷ്​ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന്​ രജനീകാന്ത്​ പറഞ്ഞിരുന്നു. എന്നാൽ പിന്നീട്​ ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ രാഷ്​ട്രീയ പ്രവേശനത്തിൽനിന്ന്​ പിൻവാങ്ങുകയാണ് എന്ന് രജനീകാന്ത് അറിയിക്കുകയായിരുന്നു. ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്തിരുന്ന ആരാധകർ നിരാശരാകുകയായിരുന്നു. രജനിയുടെ വീടിന്​ മുമ്പിൽവെച്ച് ആരാധകൻ ആത്മഹത്യക്ക്​ ശ്രമിക്കുകവരെ ചെയ്​ത സംഭവവും ഉടലെടുത്തു.