LiveTV

Live

Entertainment

അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക്...വരുന്നു 'ആറാം പാതിരാ'

അഞ്ചാം പാതിരയ്ക്ക് ഒരു വയസ് പൂര്‍ത്തിയാവുന്ന ദിവസമായ ഇന്ന് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.

അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക്...വരുന്നു 'ആറാം പാതിരാ'

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു. അഞ്ചാം പാതിരയ്ക്ക് ഒരു വയസ് പൂര്‍ത്തിയാവുന്ന ദിവസമായ ഇന്ന് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രത്തിന്‍റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

'ആറാം പാതിരാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരാധകരെ ത്രില്ലടിപ്പിക്കുമെന്ന് തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് മിഥുന്‍ മാനുവല്‍ കുറിച്ചത്

Aaram Pathiraa Movie

Posted by Kunchacko Boban on Sunday, January 10, 2021

2020ന്‍റെ തുടക്കത്തിലാണ് വന്‍വിജയത്തിലൂടെ കുഞ്ചാക്കോ ബോബനും മിഥുന്‍ മാനുവല്‍ തോമസും സമീപകാലത്തെ മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നിനെ സമ്മാനിച്ചത്. പൊതുവെ ത്രില്ലര്‍ സിനിമകളോട് മടി കാണിച്ചിരുന്ന മലയാള സിനിമ അഞ്ചാം പാതിരയുടെ വിജയത്തിന് പിന്നാലെ ത്രില്ലര്‍ ജോനറിലുള്ള സിനിമകളിലേക്ക് ഇറങ്ങി ചെല്ലാന്‍ തയ്യാറാവുകയായിരുന്നു.

അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..!! A new case, a new mystery is unfolding..!! ആറാം പാതിരാ ❤❤ #aarampathiraa. Super Excited to watch this thriller taking shape..!! 😊😊

Posted by Midhun Manuel Thomas on Sunday, January 10, 2021