LiveTV

Live

Entertainment

നിശാഗന്ധിയില്‍ തിരശീല ഉയരുന്നു; നാളെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും

തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴാണ് കെ.എസ്.എഫ്.ഡി.സി സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

നിശാഗന്ധിയില്‍ തിരശീല ഉയരുന്നു; നാളെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും

പത്ത് മാസമായി സിനിമാസ്വാദകര്‍ക്ക് അന്യമായ ബിഗ് സ്ക്രീന്‍ കാഴ്ചകള്‍ തിരികെയത്തുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ഞായറാഴ്ച മുതല്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കും. നാളെയാണ് നിശാഗന്ധിയിലെ ആദ്യ പ്രദര്‍ശനം.

തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴാണ് കെ.എസ്.എഫ്.ഡി.സി സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ സ്ക്രീനിലാണ് പ്രദര്‍ശനം. നാളെ മുതല്‍ രണ്ട് മാസത്തേക്ക് വൈകുന്നേരം ആറ് മണിക്ക് സിനിമ കാണാന്‍ പ്രേക്ഷകര്‍ക്ക് നിശാഗന്ധിയിലെത്താം

കുട്ടികള്‍ക്കും മുതര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമായ ത്രിഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തനാണ് ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി 200 പേര്‍ക്കാകും പ്രവേശനം. 100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കെ.എസ്.എഫ്.ഡി.സി ഓഫീസില്‍ നേരിട്ടെത്തി ടിക്കറ്റ് വാങ്ങണം. ഞായറാഴ്ചകളില്‍ നിശാഗന്ധിയിലും ടിക്കറ്റ് കൗണ്ടര്‍ ഉണ്ടാകും.