'മാസ്റ്റർ' കേരളത്തില്‍ റിലീസ് ചെയ്യില്ല; തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിയോക്
ഒരു വിഭാഗം അംഗങ്ങൾ നഷ്ടം സഹിച്ചു തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള). വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവയിലെ ഇളവുകൾ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ തീയേറ്റർ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്.
ഇതോടെ പൊങ്കൽ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം 'മാസ്റ്ററി'ന്റെ കേരള റിലീസും നടക്കില്ല. ഒരു വിഭാഗം അംഗങ്ങൾ നഷ്ടം സഹിച്ചു തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.