ഇച്ചാക്കക്കൊപ്പം; മമ്മൂട്ടിയുടെ വീട്ടില്‍ വിരുന്നിനെത്തി മോഹന്‍ലാല്‍
ലോക്ക്ഡൗണിന് തൊട്ടുമുമ്പാണ് പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് മമ്മൂട്ടി വൈറ്റിലയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്

കൊച്ചി: മമ്മൂട്ടിയുടെ വൈറ്റിലയിലെ പുതിയ വീട്ടില്‍ അതിഥിയായി എത്തി മോഹന്‍ലാല്‍. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഇച്ചാക്കയ്ക്ക് ഒപ്പം എന്ന തലക്കെട്ടോടെയാണ് നടന് ചിത്രം പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്ക് അകം ചിത്രം വൈറലായി. ഇതുവരെ ആറായിരത്തോളം പേര് ചിത്രം പങ്കുവച്ചിട്ടുണ്ട്.
സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിക്കുന്ന സൂപ്പര്‍ താരങ്ങള്‍ 25ലേറെ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിന് തൊട്ടുമുമ്പാണ് പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് മമ്മൂട്ടി വൈറ്റിലയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ പുതിയ തലമുറയിലെ സൂപ്പര്‍ താരങ്ങളും നേരത്തെ മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു.