LiveTV

Live

Entertainment

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒ.ടി.ടി റിലീസിങ്ങിന് ഒരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂട്, നിമിഷ സഞ്ജയന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ഫാമിലി എന്റെര്‍റ്റൈനെറാണ് ''ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍''

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒ.ടി.ടി   റിലീസിങ്ങിന് ഒരുങ്ങുന്നു

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒ.ടി.ടി റിലീസിങ്ങിന് ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീസ്ട്രീം ഒ.ടി.ടി ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സഞ്ജയന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെറാണ് ''ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ , ഒരു മഹത്തായ ഭാരതീയ അടുക്കള'.

യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നീസ്ട്രീം ഒ.ടി.ടി പ്ലാറ്റഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളി വീട്ടമ്മമാരുടെ നിത്യ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് സംവിധാനം ചെയിത ജിയോ ബേബിയാണ്.

മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിംഗ് പ്ലാറ്റഫോം കൂടിയാണ് നീസ്ട്രീം. ലോകത്തിന്റെ ഏത് കോണില്‍ ആയിരുന്നാലും, മലയാളികള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഭാഷയിലുള്ള സിനിമകളും എന്റര്‍ടെയ്ന്റ്മെന്റ് പ്രോഗ്രാമുകളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒടിടിയാണിത്. അതിനാല്‍ മലയാളത്തിലുള്ള സിനിമകളും പ്രോഗ്രാമുകളുമാണ് പ്രധാനമായും നീസ്ട്രീം പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.