LiveTV

Live

Entertainment

'ദൂരെ നിന്നും വളരെ ചെറുത്, അടുക്കുമ്പോൾ വിശാലം'; സിനിമാസെറ്റിന്‍റെ വിശേഷം പങ്കുവെച്ച് അലി അക്ബര്‍

'1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് വേണ്ടി ഒരുക്കുന്ന സിനിമാസെറ്റിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അലി അക്ബര്‍

'ദൂരെ നിന്നും വളരെ ചെറുത്, അടുക്കുമ്പോൾ വിശാലം'; സിനിമാസെറ്റിന്‍റെ വിശേഷം പങ്കുവെച്ച് അലി അക്ബര്‍

മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് സംവിധാനം ചെയ്യുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് വേണ്ടി ഒരുക്കുന്ന സിനിമാസെറ്റിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അലി അക്ബര്‍. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മയെ കുറിച്ചാണ് അലി അക്ബറിന്‍റെ കുറിപ്പ്. 'ദൂരെ നിന്നു നോക്കുമ്പോൾ മമധർമ്മ വളരെ ചെറുതാണ്. അടുക്കുമ്പോൾ അതിന്‍റെ വിശാലത തൊട്ടറിയാം'; എന്നാണ് വീടിന് മുന്നില്‍ ഒരുങ്ങുന്ന ലൊക്കേഷന്‍ സെറ്റിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് അലി അക്ബര്‍ കുറിച്ചത്.

'ദൂരെ നിന്നും വളരെ ചെറുത്, അടുക്കുമ്പോൾ വിശാലം'; സിനിമാസെറ്റിന്‍റെ വിശേഷം പങ്കുവെച്ച് അലി അക്ബര്‍

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോര്‍ തയ്യാറാക്കുന്ന കാര്യം അലി അക്ബര്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്.

'ദൂരെ നിന്നും വളരെ ചെറുത്, അടുക്കുമ്പോൾ വിശാലം'; സിനിമാസെറ്റിന്‍റെ വിശേഷം പങ്കുവെച്ച് അലി അക്ബര്‍

ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി പങ്കുവെച്ച മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നിരുന്നു. സിനിമയുടെ ഗാനങ്ങള്‍ സംവിധായകന്‍ അലി അക്ബര്‍ അടക്കമുള്ള സംഘം റെക്കോർഡ് ചെയ്യുകയും ചെയ്തു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു.

'6 കെ ക്യാമറ, വീട്ടു മുറ്റത്ത് ഷൂട്ടിങ് ഫ്ലോർ'; ചിത്രീകരണത്തിന് തയ്യാറായി  അലി അക്ബര്‍, ട്രോളുകളുമായി ട്രോളന്‍മാര്‍
Also Read

'6 കെ ക്യാമറ, വീട്ടു മുറ്റത്ത് ഷൂട്ടിങ് ഫ്ലോർ'; ചിത്രീകരണത്തിന് തയ്യാറായി അലി അക്ബര്‍, ട്രോളുകളുമായി ട്രോളന്‍മാര്‍

അലി അക്ബറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ദൂരെ നിന്നു നോക്കുമ്പോൾ മമധർമ്മ വളരെ ചെറുതാണ്. അടുക്കുമ്പോൾ അതിന്‍റെ വിശാലത തൊട്ടറിയാം. ഒരു സമൂഹത്തിന്‍റെ വിയർപ്പിനോടൊപ്പം എന്‍റെ വിയർപ്പും കൂടിച്ചേരുമ്പോൾ ഉയരുന്ന തൂണുകൾക്ക് ബലം കൂടും.. നന്ദി....