ഹോളിവുഡ് മോഡല്‍ കിം കര്‍ദാഷ്യാന്‍ വിവാഹ മോചിതയാകുന്നു
2014 മെയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം

ലോസാഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് മോഡല്‍ കിം കര്‍ദാഷ്യാനും ഭര്‍ത്താവ് കെയ്നെ വെസ്റ്റും വഴി പിരിയുന്നു. ഏഴു വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷമാണ് ദമ്പതികള്‍ വേര്‍പിരിയുന്നത്. 2014 മെയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. നാലു മക്കളുണ്ട്.
കുറച്ചുകാലമായി ഇരുവരും അകന്നു കഴിയുകയാണ് എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോളിവുഡിലെ സെലിബ്രിറ്റി കപ്ള്‍സ് എന്നായിരുന്നു ഇരുവരും അറിയപ്പെട്ടിരുന്നത്.
കര്‍ദാഷ്യാന്റെ മൂന്നാം വിവാഹമോചനമായിരുന്നു. 19-ാം വയസ്സില്‍ സംഗീത സംവിധായകന് ഡാമന്‍ തോമസുമായി ആയിരുന്നു ആദ്യ വിവാഹം. 2003ല്‍ ഇരുവരും വഴി പിരിഞ്ഞു. 2011ല്‍ ബാസ്കറ്റ് ബോള്‍ താരം ക്രിസ് ഹംഫ്രിസുമായുള്ള വിവാഹം. എന്നാല്‍ വിവാഹ ജീവിതം 72 ദിവസം മാത്രമേ നീണ്ടുള്ളൂ. പ്രശസ്തിക്കു വേണ്ടിയാണ് കിം ഹംഫ്രിസിനെ വിവാഹം ചെയ്തത് എന്ന ആരോപണമുണ്ടായിരുന്നു. അതിനു ശേഷമാണ് 2013ല്‍ കെയ്നെയുമായുള്ള ഡേറ്റിങ് ആരംഭിച്ചത്.
കര്‍ദാഷ്യാന്റെ 33-ാം ജന്മദിനത്തില് 2014ലായിരുന്നു വിവാഹം. ആദ്യ രണ്ടു വിവാഹ മോചനത്തിനും കര്‍ദാഷ്യാന്‍ മോചനദ്രവ്യം സ്വീകരിച്ചിട്ടില്ല. 1.3 ബില്യണ്‍ ഡോളറിന്റെ സംയുക്ത ആസ്തിയാണ് ഇപ്പോള്‍ കെയ്നിനും കര്ദാഷ്യാനുമുള്ളത്. കിമ്മിന്റെ മാത്രം ആസ്തി 350 ബില്യണ്‍ ഡോളറാണ്.