LiveTV

Live

Entertainment

39 കോടിയുടെ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി നടി ജാന്‍വി കപൂര്‍

3 നിലകളിലായി വ്യാപിച്ച് കിടക്കുന്ന ആഡംബര ഫ്‌ളാറ്റാണ് താരം സ്വന്തമാക്കിയത്

39 കോടിയുടെ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി നടി ജാന്‍വി കപൂര്‍

മുംബൈയിലെ ജുഹുവില്‍ 39 കോടിയുടെ ആഡംബര ഫ്‌ളാറ്റ് വാങ്ങി നടി ജാന്‍വി കപൂര്‍. സ്‌ക്വയര്‍ ഫീറ്റ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 3 നിലകളിലായി വ്യാപിച്ച് കിടക്കുന്ന ആഡംബര ഫ്‌ളാറ്റാണ് താരം സ്വന്തമാക്കിയത്.

ഫ്‌ളാറ്റിന്റെ രജിസ്‌ട്രേഷന് നടി 78 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചുവെന്നും സ്‌ക്വയര്‍ ഫീറ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍ അച്ചന്റെകൂടെ മുംബൈയിലെ ലോകന്ദ്‌വാല പരിസരത്താണ് താമസിക്കുന്ന്.