LiveTV

Live

Entertainment

ഫോട്ടോ ഷൂട്ടിനിടെ നടി ഹണി റോസ് കാല്‍ വഴുതി പുഴയിലേക്ക്; വീഡിയോ

ആര്‍ട് ഒഫീഷ്യല്‍ സീരിസിന്റെ ഭാഗമായി ആയിരുന്നു ഷൂട്ട്

ഫോട്ടോ ഷൂട്ടിനിടെ നടി ഹണി റോസ് കാല്‍ വഴുതി പുഴയിലേക്ക്; വീഡിയോ

ഫോട്ടോ ഷൂട്ടിനിടെ തനിക്ക് സംഭവിച്ച അപകടം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച് നടി ഹണി റോസ്. ഷൂട്ടിനായി പുഴയിലെ പാറക്കല്ലില്‍ ചവിട്ടവെ നടി പുഴയിലേക്ക് തെന്നുകയായിരുന്നു.

വീഴാന്‍ പോകുന്ന നടിയെ മേക്കപ്പ് ആര്‍ടിസ്റ്റ് പിടിച്ചു കയറ്റുന്നതും വീഡിയോയിലുണ്ട്. ആര്‍ട് ഒഫീഷ്യല്‍ സീരിസിന്റെ ഭാഗമായി ആയിരുന്നു ഷൂട്ട്. അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫര്‍. മേക്കപ്പ് ശ്രേഷ്ഠ.

ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നടി പങ്കുവച്ചു. ഇന്‍സ്റ്റഗ്രാമില്‍ 1.2 ദശലക്ഷം പേരാണ് ഹണി റോസിനെ ഫോളോ ചെയ്യുന്നത്.