LiveTV

Live

Entertainment

'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയേറ്ററുകളിലെത്തും

ജനുവരി അഞ്ചിന് തീയറ്ററുകൾ തുറക്കാമെന്ന കേരള സർക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം

 'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയേറ്ററുകളിലെത്തും

കമ്മട്ടിപ്പാടം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയേറ്ററുകളിലെത്തും. ജനുവരി അഞ്ചിന് തീയറ്ററുകൾ തുറക്കാമെന്ന കേരള സർക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

1950 കളില്‍ കൊച്ചി തുറമുഖത്ത് 'ചാപ്പ' സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗോപൻ ചിദംബരമാണ് തുറമുഖത്തിന്‍റെതാണ് ചിത്രത്തിന്‍റെ തിരക്കഥ. നിവിൻ പോളിയാണ് ചിത്രത്തിൽ നായക വേഷത്തില്‍ എത്തുന്നത്.

 'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയേറ്ററുകളിലെത്തും

ഇയ്യോബിന്‍റെ 'പുസ്തകം' എന്ന അമല്‍നീരദ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയാണ് ഗോപൻ ചിദംബരം. തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏർപ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കൺ) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവെയ്പ്പുമെല്ലാമാണ് ചിത്രത്തിന്‍റെ ഉള്ളടക്കമെന്നാണ് സൂചന.

ഒരു കൂട്ടം വഞ്ചികളുമായി കപ്പലിനടുത്തേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു 'തുറമുഖ'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. നിവിൻ പോളിയ്ക്ക് പുറമെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് 'തുറമുഖ'ത്തിന്‍റെ നിര്‍മ്മാതാവ്. 'മൂത്തോന്‍'‍ എന്ന ചിത്രത്തിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നിവിൻ പോളിയുടെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും 'തുറമുഖം' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.