LiveTV

Live

Entertainment

വിന്‍റേജ് ആഭരണങ്ങളണിഞ്ഞ് രജിഷ; ചിത്രങ്ങള്‍ കാണാം

താന്‍ എപ്പോഴും അണിയാന്‍ ആഗ്രഹിക്കുന്ന വിന്‍റേജ് ആഭരണങ്ങളാണ് ഇവയെന്ന കുറിപ്പോടെയാണ് രജിഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

വിന്‍റേജ് ആഭരണങ്ങളണിഞ്ഞ് രജിഷ; ചിത്രങ്ങള്‍ കാണാം

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് രജിഷ വിജയന്‍. 'എലി' എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് തന്നെ എലി രജിഷ മലയാളികളുടെ മനസില്‍ കയറി. സമൂഹമാധ്യമങ്ങളിലും സജീവമായ രജിഷയുടെ പോസ്റ്റുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രജിഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. താന്‍ എപ്പോഴും അണിയാന്‍ ആഗ്രഹിക്കുന്ന വിന്‍റേജ് ആഭരണങ്ങളാണ് ഇവയെന്ന കുറിപ്പോടെയാണ് രജിഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.