LiveTV

Live

Entertainment

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളില്‍; 'തീര്‍പ്പ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

’വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ്!’ എന്ന ക്യാപ്ഷനോട് കൂടിയാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളില്‍; 'തീര്‍പ്പ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

കമ്മാരസംഭവം' എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി- രതീഷ് അമ്പാട്ട് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് 'തീർപ്പ്'. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ’വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ്!’ എന്ന ക്യാപ്ഷനോട് കൂടിയാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഫെബ്രുവരിയിൽ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.