മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് 40 വയസ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയതിന്റെ നാല്പതാം വാർഷികം കൊച്ചിയിൽ ആഘോഷിച്ചു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയതിന്റെ നാല്പതാം വാർഷികം കൊച്ചിയിൽ ആഘോഷിച്ചു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയ ജെറി അമൽദേവിന്റെ ജീവ ചരിത്രവും സദസിൽ പ്രകാശനം ചെയ്തു.
മോഹൻലാൽ, ശങ്കർ, പൂർണിമ എന്നിവരുടെ സാന്നിധ്യവും ജെറി അമൽദേവിന്റെ കയ്യൊപ്പ് പതിഞ്ഞ മാസ്മരിക സംഗീതവും കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.
ചിത്രം റിലീസ് ആയതിനെ നാൽപതാം വാർഷിക ആഘോഷ പരിപാടികൾ ആണ് കൊച്ചിയിൽ നടന്നത്. ചിത്രത്തിന് സംഗീതം നൽകിയ ജെറി അമൽ ദേവിന്റെ നേതൃത്വത്തിലാണ് സംഗീതസന്ധ്യ ഒരുക്കിയത്. പി.വി ആൽബി എഴുതിയ ജെറി അമൽ ദേവിന്റെ ജീവചരിത്രം തിരക്കഥാകൃത്ത് ജോൺ പോൾ വേദിയിൽ പ്രകാശനം ചെയ്തു.
മോഹൻലാൽ, സത്യൻ അന്തിക്കാട്, ശ്രീകുമാരൻ തമ്പി എന്നിവരും പുസ്തകത്തിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കെ.എസ് ചിത്രയുടെ വീഡിയോ സന്ദേശവും പരിപാടിയിൽ അവതരിപ്പിച്ചു.