LiveTV

Live

Entertainment

ഐ.എഫ്.എഫ്.കെയുടെ ആസ്ഥാനം തിരുവനന്തപുരം തന്നെ, വിവാദം തെറ്റിദ്ധാരണ കാരണം; എ.കെ ബാലന്‍

'കേരളത്തിന്‍റെ വിവിധ മേഖലയിൽ നിന്നും തിരുവനന്തപുരത്തെ കോവിഡ് വ്യാപന കേന്ദ്രമാക്കാനാകില്ല'

ഐ.എഫ്.എഫ്.കെയുടെ ആസ്ഥാനം തിരുവനന്തപുരം തന്നെ, വിവാദം തെറ്റിദ്ധാരണ കാരണം; എ.കെ ബാലന്‍

ഐ.എഫ്.എഫ്.കെയുടെ ആസ്ഥാനം തിരുവനന്തപുരം തന്നെയായിരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നു എന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങൾ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ സ്നേഹിക്കുന്നവരാരും ആ നിലപാട് എടുക്കില്ലെന്നും തിരുവനന്തപുരത്തേയ്ക്ക് കോവിഡിന്‍റെ വ്യാപനം വരട്ടെ എന്ന് പറഞ്ഞ് സാംസ്കാരിക വകുപ്പിന് നടപടി എടുക്കാനാകില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ഐ.എഫ്.എഫ്.കെ മുൻപ് നടത്തുന്നത് പോലെ ഇപ്പോൾ നടത്താനാകില്ല. കേരളത്തിന്‍റെ വിവിധ മേഖലയിൽ നിന്നും തിരുവനന്തപുരത്തെ കോവിഡ് വ്യാപന കേന്ദ്രമാക്കാനാകില്ല. ആദ്യം ഓൺലൈനിൽ നടത്താനായിരുന്നു ആലോചനയെന്നും വലിയ മേള സംഘടിപ്പിക്കുമ്പോൾ ആശങ്കകൾ ഉണ്ടെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

നാല് മേഖലകളിലായി ഐ.എഫ്.എഫ്.കെ; സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞ് പോര്
Also Read

നാല് മേഖലകളിലായി ഐ.എഫ്.എഫ്.കെ; സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞ് പോര്

കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ നാല് മേഖലകളായി നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പോരായിരുന്നു. വര്‍ഷങ്ങളായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മേളയെ നാടുകടത്താനുള്ള ശ്രമമാണിതെന്നും ഇതിനെ അംഗീകരിക്കരുതെന്നും ഉള്‍പ്പടെയുള്ള പ്രാദേശികതാ വാദവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം അറിയിച്ചത്. മന്ത്രി എകെ ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.