LiveTV

Live

Entertainment

'ഗോഡ്സെ നായകന്‍!'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ സത്യദേവ്

വലിയ യന്ത്രതോക്കിന്‍റെ പശ്ചാത്തലത്തില്‍ പിസ്റ്റള്‍ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന വേഷത്തിലാണ് സത്യദേവ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.

'ഗോഡ്സെ നായകന്‍!'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ സത്യദേവ്

മലയാളത്തിലെ ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തെലുഗു റീമേക്ക് ഉമാ മഹേശ്വര ഉഗ്ര രൂപസ്യക്ക് ശേഷം സത്യദേവ് നായകനാകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗോഡ്സെ എന്ന് പേരിട്ട ചിത്രം ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ഗോപി ഗണേഷ് പട്ടാബിയാണ് സംവിധാനം. ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഗോഡ്സെ.

സി.കെ സ്ക്രീന്‍സ് ബാനറിന് കീഴില്‍ സി കല്യാണ്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വലിയ യന്ത്രതോക്കിന്‍റെ പശ്ചാത്തലത്തില്‍ പിസ്റ്റള്‍ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന വേഷത്തിലാണ് സത്യദേവ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. ഒളിവുകേന്ദ്രത്തിന് സമാനമായ സ്ഥലത്ത് പ്രതികാര രൂപത്തിലിരിക്കുന്നതാണ് ഫോട്ടോ.

ഗാന്ധിയെ വധിച്ചയാളുടെ പേരും ഗോഡ്സെ ആണെന്നതിനാല്‍ സിനിമ ഏത് സ്വാഭാവത്തിലാണ് പുറത്തിറങ്ങുക എന്ന കാര്യത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. ഗോഡ്സെയെ നായകനാക്കിയാണോ സിനിമയെടുക്കുന്നതെന്ന സംശയവും നിരവധി പേര്‍ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും ചോദിച്ചു. അതെ സമയം വിഷയത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഇത് വരെ വിശദീകരണം നല്‍കിയിട്ടില്ല. ചിത്രത്തിന്‍റെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് സത്യദേവ് അറിയിച്ചിരിക്കുന്നത്.