നാല് മേഖലകളിലായി ഐ.എഫ്.എഫ്.കെ; സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞ് പോര്
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ നാല് മേഖലകളായി നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞ് പോര്

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ നാല് മേഖലകളായി നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞ് പോര്. സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലായി മേള നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിലായാണ് മേള നടക്കുകയെന്ന് ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. പ്രഖ്യാപനം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞുള്ള പോര് നടക്കുന്നതാണ് കണ്ടത്.
25ാമത് ഐ.എഫ്.എഫ്.കെ ഫെബ്രുവരിയിൽ നാല് മേഖലകളിലായി നടക്കുമെന്ന വിവരം പങ്കുവെച്ച
സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ആദ്യഘട്ട കമന്റ് പോര് ആരംഭിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയിലാകെ അനുകൂലിച്ചു പ്രതികൂലിച്ചും ട്രോള്‍ മഴ പെയ്യുന്നതായിരുന്നു കാഴ്ച.
വര്‍ഷങ്ങളായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മേളയെ നാടുകടത്താനുള്ള ശ്രമമാണിതെന്നും ഇതിനെ അംഗീകരിക്കരുതെന്നും ഉള്‍പ്പടെയുള്ള പ്രാദേശികതാ വാദവുമായി ഒരു വിഭാഗം പ്രതിഷേധിക്കുമ്പോള്‍ നാലിടങ്ങളിലായി മേള നടത്തുന്നതിനെ അനുകൂലിച്ചു കൊണ്ടാണ് മറുവിഭാഗം രംഗത്തെത്തിയത്.