LiveTV

Live

Entertainment

മൂന്നു ഫ്‌ളാറ്റുകള്‍ ഒന്നാക്കി; കങ്കണയുടേത് ഗുരുതര തെറ്റെന്ന് കോടതി

മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസിനെതിരേ കങ്കണ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പരാമര്‍ശം

മൂന്നു ഫ്‌ളാറ്റുകള്‍ ഒന്നാക്കി; കങ്കണയുടേത് ഗുരുതര തെറ്റെന്ന് കോടതി

ബോളിവുഡ് നടി കങ്കണ റണൗത്ത് ചട്ടം ലംഘിച്ചാണ് ഫ്ളാറ്റിൽ അറ്റകുറ്റപ്പണി നടത്തിയതെന്ന് മുംബൈ കോടതി. കോർപ്പറേഷൻ അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഖേറിലെ ഫ്ളാറ്റിൽ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ നൽകിയ നോട്ടീസിനെതിരെയാണ് കങ്കണ കോടതിയെ സമീപിച്ചത്.

കങ്കണയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഫ്ളാറ്റുകളിലാണ് അനധികൃത നിർമാണം കണ്ടെത്തിയത്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. ബി.എം.സിയുടെ നോട്ടീസിൽ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി. മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസിനെതിരേ കങ്കണ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പരാമര്‍ശം. നോട്ടീസില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

ഖാര്‍ മേഖലയിലെ 16 നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ മൂന്ന് ഫ്‌ളാറ്റുകളാണ്‌ കങ്കണ കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫ്‌ളാറ്റാക്കി മാറ്റിയത്. പൊതുവഴിയും പൊതുവായ സ്ഥലവുമെല്ലാം കയ്യേറിയാണ് ഒറ്റ ഫ്‌ളാറ്റാക്കി മാറ്റിയതെന്നും ജഡ്ജി നിരീക്ഷിച്ചു.