LiveTV

Live

Entertainment

ത്രില്ലടിപ്പിച്ച് റാപ്പിറ്റോര്‍; ഹ്രസ്വ ചിത്രം വൈറല്‍

ചിത്രം പുതുമയാര്‍ന്ന പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നില്‍ക്കുകയാണ്

ത്രില്ലടിപ്പിച്ച് റാപ്പിറ്റോര്‍; ഹ്രസ്വ ചിത്രം വൈറല്‍

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി റാപ്പിറ്റോര്‍ എന്ന ഹ്രസ്വ ചിത്രം. മാന്‍ വാര്‍, ക്വാറന്റൈന് ഒരു പ്രവാസിക്കഥ, എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയ ജിതിന്‍- മനു ടീമാണ് റാപ്പിറ്റോര്‍ എന്ന ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രം പുതുമയാര്‍ന്ന പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നില്‍ക്കുകയാണ്. ഇരുട്ടിന്റെ ഭീകരതയെ മികച്ച ഫ്രെയിമുകളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും പ്രേക്ഷകരിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ആലീസ് മൂവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിതിന്‍ കൊച്ചിത്തറ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിനും മനുവും ചേര്‍ന്നാണ്. ജിതിന്‍, ടോണി, ഡോ. പ്രിന്‍സ് ഫ്രാങ്കോ, എം.സി ബോബന്‍, ജെയ്‌സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ശിവനും, ജാക്‌സണ്‍ തോമസുമാണ്. പി.എസ് പ്രഭുല്‍ എഡിറ്റിംഗും, എഫ്.ടി നകുല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. കലാ സംവിധാനം ജെയ്‌സണ്‍.പി.ജോസും, പി.ആര്‍.ഒ ജിബിന്‍ രാഹുലും, സഹ സംവിധാനം ആന്റോ കൊച്ചിത്തറയുമാണ് നിര്‍വഹിച്ചത്.