ദൃശ്യം ആമസോണ്‍ പ്രൈമില്‍; ഞെട്ടിയെന്ന് ലിബര്‍ട്ടി ബഷീര്‍
ദൃശ്യം 2 ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തീയറ്ററുടമകൾ. തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് കേരള ഫിലിം എക്സ്ബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിബര്‍ട്ടി ബഷീർ മീഡിയവണിനോട് പ്രതികരിച്ചു.

ദൃശ്യം 2 ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തിയറ്ററുടമകൾ. തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് കേരള ഫിലിം എക്സ്ബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിബര്‍ട്ടി ബഷീർ മീഡിയ വണിനോട് പ്രതികരിച്ചു.
കേരളത്തിന്റെ മുഴുവന്‍ തിയേറ്റര്‍ ഉടമകളും നീക്കത്തിന് എതിരാണ്, ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്, വളരെ പ്രതീക്ഷയോടെയാണ് ദൃശ്യം 2 വിനെ കണ്ടിരുന്നത്, നേരത്തെ ദൃശ്യം തിയേറ്ററുകളിലേക്ക് ആളെകൊണ്ടുവന്ന ചിത്രമായിരുന്നു, വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ ഇറക്കണമെന്ന നിര്‍ബന്ധമാണ്, അത്തരമൊരു നിലപാട് എന്ത് കൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എടുത്തുകൂടെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു.
മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതുവത്സരത്തില്‍ ആരാധകരെ ഞെട്ടിക്കുന്നതായി ഈ പ്രഖ്യാപനം.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് മോഹൻലാലും ആമസോൺ പ്രൈം വിഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.