LiveTV

Live

Entertainment

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്തിറങ്ങി

മോഹൻലാലും ആമസോൺ പ്രൈം വിഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്തിറങ്ങി

മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതുവത്സരത്തില്‍ ആരാധകരെ ഞെട്ടിക്കുന്നതായി ഈ പ്രഖ്യാപനം.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് മോഹൻലാലും ആമസോൺ പ്രൈം വിഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്.