ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 മുതല്‍; മേള ഇത്തവണ നാല് മേഖലകളിലായി
ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 ന് ആരംഭിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ഇത്തവണ മേള നടക്കുക.

ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 ന് ആരംഭിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ഇത്തവണ മേള നടക്കുക.
ചരിത്രത്തിലാദ്യമായി കേരള രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായാണ് നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിലായാണ് മേള നടക്കുക. ഓരോ മേഖലയിലും അഞ്ച് ദിവസങ്ങളിലായി ആയിരിക്കും സിനിമപ്രേമികളുടെ ഉത്സവം എന്നറിയപ്പെടുന്ന ചലച്ചിത്ര മേള സംഘടിപ്പിക്കുക.
തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമായാണ് മേള നടത്തുന്നത്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വെച്ചാണ് മേളയുടെ ഉദ്ഘാടനം. സമാപനം പാലക്കാട് വെച്ചാണ് നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശ പ്രതിനിധികൾ ഇത്തവണ നേരിട്ട് ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ല.