Top

നിലവില്‍ കാസ്റ്റിംഗ് കോള്‍ ഇല്ല, വ്യാജ സന്ദേശങ്ങളെ അവഗണിക്കുക; മധു വാര്യര്‍

ചിത്രത്തിന്‍റെ പേരില്‍ എതെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ അവഗണിക്കേണ്ടതാണെന്നും

MediaOne Logo

Web Desk

Web Desk

  • Published:

    31 Dec 2020 6:42 AM GMT

  • Updated:

    2020-12-31 06:42:26.0

നിലവില്‍ കാസ്റ്റിംഗ് കോള്‍ ഇല്ല, വ്യാജ സന്ദേശങ്ങളെ അവഗണിക്കുക; മധു വാര്യര്‍
X

മഞ്ജു വാര്യരെ നായികയാക്കി സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സിനിമയുടെ കാസ്റ്റിംഗ് കോള്‍ സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് മധു വാര്യര്‍. ചിത്രത്തിനു വേണ്ടി പ്രസിദ്ധപെടുത്തിയിരുന്ന കാസ്റ്റിംഗ് കാളിൽ നിന്നും ഡിസംബർ 15ആം തിയതി വരെ വന്ന അപേക്ഷകളിൽ നിന്നും അർഹരായവരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നും നിലവിൽ കാസ്റ്റിംഗ് കോള്‍ ഇല്ലാത്തതാണെന്നും ചിത്രത്തിന്‍റെ പേരില്‍ എതെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ അവഗണിക്കേണ്ടതാണെന്നും മധു വാര്യര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ബിജു മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറി പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ദിലീഷ് പോത്തൻ തുടങ്ങിയവരുമുണ്ട്. ക്യാമറ പി സുകുമാർ. ബിജിബാൽ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രമോദ് മോഹൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്.

TAGS :
Next Story