ചാര്‍ളിയായി മാധവന്, നായികമാരായി ശ്രദ്ധയും ശിവദയും; ചാര്‍ലി തമിഴ് ട്രെയ്ലര് പുറത്തിറങ്ങി
നായകസങ്കല്‍പ്പങ്ങളില്‍ പുതിയ ശൈലി പരീക്ഷിച്ച ചിത്രം കൂടിയായിരുന്നു ചാര്‍ളി. യുവാക്കള്‍ക്കിടയില്‍ പുതിയൊരു ട്രെന്റുണ്ടാക്കാന് ചിത്രത്തിന് കഴിഞ്ഞു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്ട്ടിന് പ്രക്കാട്ടിന്റെ സംവിധാനത്തില്‍ 2015 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചാര്‍ലി. നായകസങ്കല്‍പ്പങ്ങളില്‍ പുതിയ ശൈലി പരീക്ഷിച്ച ചിത്രം കൂടിയായിരുന്നു ചാര്‍ളി. യുവാക്കള്‍ക്കിടയില്‍ പുതിയൊരു ട്രെന്റുണ്ടാക്കാന് ചിത്രത്തിന് കഴിഞ്ഞു. ഇപ്പോഴിതാ 'ചാർലി'യുടെ തമിഴ് റീമേക്ക് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നു. മാധവൻ നായകനാകുന്ന 'മാരാ' എന്ന ചിത്രം കൽക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

മാധവൻ നായകനാകുന്ന ചിത്രത്തിന് 'മാര' എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാരായെത്തുന്നത്. പാർവതിയുടെ റോളിൽ 'മാരാ'യിൽ ശ്രദ്ധ എത്തും. അപര് ഗോപിനാഥിന്റെ റോളില്‍ ശിവദയാണ് 'മാര'യില്‍. കൽപനയുടെ കഥാപാത്രമായി അഭിരാമിയാണ് എത്തുക. മാല പാര്‍വതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.'ചാർലി'യുടെ മറാഠി റീമേക്ക് കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു.