ആദ്യ നായിക വേഷത്തിനായി നിര്‍മ്മാതാവ് ജാതകം വാങ്ങിയിരുന്നുവെന്ന് നടി ചിത്ര
വീട്ടില്‍ വന്ന് കണ്ടതിന് ശേഷം അവര്‍ തന്റെ ജാതകം ചോദിച്ചു വാങ്ങിയെന്നും ജോയ് തോമസ് സിനിമ ചെയ്യുന്നതിന് മുമ്പ് ജാതകം ചോദിക്കാറുണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും നടി പറയുന്നു

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു ചിത്ര. അമരം ആട്ടക്കലാശം, അദ്വൈതം, ഏകലവ്യന് തുടങ്ങി നിരവധി സിനിമകളില്‍ ചിത്ര അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ മുഖ്യധാര നായികമാര്‍ക്കൊപ്പം സ്ഥാനം പിടിക്കാന്‍ ചിത്രക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പഴകാല സിനിമ ജീവിതത്തിലെ ചില മറക്കാനാതകാത്ത മുഹൂര്‍ത്തങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
തന്റെ ആദ്യ ചിത്രമായ ആട്ടക്കലാശത്തില്‍ അഭിനയിക്കാനായി അണിയറ പ്രവര്‍ത്തകര്‍ തന്റെ ജാതകം കൊണ്ടുപോയെന്ന് നടി പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നിര്‍മാതാവ് ജോയ് തോമസും കൂട്ടരും വീട്ടില്‍ വന്നുവെന്നും നടി സുഹാസിനി വഴി തന്റെ ഫോട്ടോ കണ്ടാണ് അവര്‍ വന്നതെന്നും ചിത്ര.
വീട്ടില്‍ വന്ന് കണ്ടതിനു ശേഷം അവര്‍ തന്റെ ജാതകം ചോദിച്ചു വാങ്ങിയെന്നും ജോയ് തോമസ് സിനിമ ചെയ്യുന്നതിന് മുമ്പ് ജാതകം ചോദിക്കാറുണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും നടി പറയുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ സിനിമ രംഗത്തു നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്ന ചിത്ര ചെന്നൈയിലെ സാലിഗ്രാമില്‍ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.