LiveTV

Live

Entertainment

ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി കരിമ്പ ഗേറ്റ്

തളിപ്പറമ്പിൽ നിന്നുള്ള സിനിമ കൂട്ടായ്മയായ ഈഹ ഫിലിംസിന്‍റെ ആദ്യ ഹ്രസ്വചിത്രമാണ് കരിമ്പ ഗേറ്റ്

ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി കരിമ്പ ഗേറ്റ്

തളിപ്പറമ്പിൽ നിന്നുള്ള സിനിമ കൂട്ടായ്മയായ ഈഹ ഫിലിംസിന്റെ ആദ്യ ഹ്രസ്വചിത്രം കരിമ്പ ഗേറ്റ് the diversion പ്രേക്ഷക ശ്രദ്ധനേടുന്നു. എല്ലാ തെറ്റുകളും തുടങ്ങുന്നത് ഒരു ശരിയിൽ നിന്നാണ് തെറ്റ് ചെയ്യുന്നവന് മാത്രം ബോധ്യമുള്ള ഒരു ശരി എന്ന ആമുഖത്തോടെ തുടങ്ങുന്ന ചിത്രം ഒരു മനുഷ്യന്റെ മാനസാന്തരം പറയുന്നതോടൊപ്പം ഇന്നിന്റെ നേർകാഴ്‌ചകളും ചർച്ച ചെയ്യുന്നു. തിരക്കഥാകൃത്ത് നിതിൻ പൂക്കോത്തിന്റെ തന്നെ വിവരണത്തിലാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മികച്ച ത്രില്ലർ അനുഭവമാണ് ഈ കൊച്ചു ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സംവിധാനം രോഹിത് സുകുമാരൻ.

ഇന്ദ്രജിത്ത് സുകുമാരന്‍റെ ഫേസ്‍ബുക്ക് പേജ് വഴിയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ജാസ് അന്താരാഷ്ട്ര ചലച്ചിത്രമേള, ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള, കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രമേള ഉള്‍പ്പെടെ ഇതിനകം നിരവധി ദേശീയ - അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്നായി 33 ഓളം പുരസ്‌കാരങ്ങൾ ചിത്രം നേടി.

രാധാകൃഷ്ണൻ തലചങ്ങാട്, മുരളി ചവനപ്പുഴ, ബാലൻ കീഴാറ്റൂർ, സുജിത് കൂവോട്, വിനോദ് മൊത്തങ്ങ, ദിലീപ് തലവിൽ, ശ്രീജ രായരോത്, സുരേഷ് ബാബു, പ്രദീപൻ പൂമംഗലം, ദിവ്യ പി കെ, ശശാങ്കൻ, വനജ രാധേശൻ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

കാശ്മീര പട്ടാണി & ഇഷാൻ പാട്ടാണിയും ചേര്‍ന്നാണ് നിർമ്മാണം. കഥ,തിരക്കഥ സംഭാഷണം നിതിൻ പൂക്കോത്ത്, ക്യാമറ അനുഷാന്ത്, എഡിറ്റിംഗ് ശ്യാം കൃഷ്ണൻ, bgm sfx സിബു സുകുമാരൻ, കലാ സംവിധാനം ശ്യാംജിത് യദുരാജ് എന്നിവരാണ്.