ബിഗില്‍ താരം അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു
48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്

തമിഴ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
കൊലമാവ് കോകില, ബിഗില്‍, കൈതി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അരുണ്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റര്‍ ആണ് അരുണ്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. അവഞ്ചേഴ്സ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് അടക്കം അരുൺ ശബ്ദം നൽകിയിട്ടുണ്ട്.
അരുണിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം '' നീ ഇത്ര പെട്ടെന്ന് വിട പറയുമെന്ന് വിചാരിച്ചില്ല, എനിക്കെന്റെ സങ്കടം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. നിങ്ങളൊരിക്കലും വിസ്മൃതിയിലേക്ക് പോകില്ല, എന്റെ ഹൃദയത്തിലെന്നും ജീവിക്കും'' സംവിധായകന് ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു.