എ.ആർ റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു
തിങ്കളാഴ്ച്ച വൈകുന്നേരം സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്

ഓസ്കാര്‍ നേടിയ സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.
സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ. മരണത്തെതുടര്‍ന്ന് എ.ആര് റഹ്മാന് സോഷ്യല്‍ മീഡിയയില്‍ അവരുടെ ഫോട്ടോ പങ്കുവെക്കുകയായിരുന്നു.
ഗായിക എ.ആർ. റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റു മക്കൾ. തിങ്കളാഴ്ച്ച വൈകുന്നേരം സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.