Top

'തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത്, 'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമ'; സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ്

സെന്‍സര്‍ സ്ക്രീനിങ്ങിന് ശേഷമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്‍റെ പ്രതികരണം അസാധാരണ നടപടിയായാണ് വിലയിരുത്തുന്നത്

MediaOne Logo

Web Desk

Web Desk

  • Updated:

    2020-12-27 11:27:13.0

Published:

27 Dec 2020 11:27 AM GMT

തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത്, വര്‍ത്തമാനം രാജ്യവിരുദ്ധ സിനിമ; സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ്
X

പാര്‍വതി നായികയായ വര്‍ത്തമാനം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാർ. ട്വിറ്ററിലൂടെയാണ് ബി.ജെ.പി നേതാവായ സെന്‍സര്‍ ബോര്‍ഡ് അംഗം ചിത്രത്തിനെതിരെ പ്രതികരണവുമായി രംഗത്തുവന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വർത്തമാനം സിനിമ കണ്ടെന്നും ജെ.എന്‍.യു സമരത്തിലെ ദലിത്, മുസ്‍ലിം പീഢനമായിരുന്നു വിഷയമെന്നും സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നത് കാരണം അതിനെ എതിര്‍ത്തതായും വി സന്ദീപ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനെ പിന്തുണച്ച് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് രംഗത്തുവന്നത്.

അതെ സമയം സെന്‍സര്‍ സ്ക്രീനിങ്ങിന് ശേഷമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്‍റെ പ്രതികരണം അസാധാരണ നടപടിയായാണ് വിലയിരുത്തുന്നത്. തിരുവനന്തപുരം റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് വര്‍ത്തമാനം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പരിശോധനക്കായി ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദര്‍ശിപ്പിക്കാനാവില്ല.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്യാടന്‍ ഷൗക്കത്താണ് തിരക്കഥ എഴുതിയത്.

അഡ്വ. വി സന്ദീപ് കുമാറിന്‍റെ ട്വീറ്റ്:

ഇന്ന് ഞാൻ സെൻസർ ബോര്‍ഡ് അഗമെന്ന നിലയിൽ വർത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദലിത് ,മുസ്‍ലിം പീഢനമായിരുന്നു വിഷയം. ഞാൻ അതിനെ എതിർത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. തീർച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം.

ये भी पà¥�ें- ജെ.എന്‍.യു, കശ്മീര്‍ ഭാഗം; പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

TAGS :
Next Story