Top

'തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നത്'; ആര്യാടൻ ഷൗക്കത്ത്

സെൻസർ ബോർഡ് അംഗം വി സന്ദീപ് കുമാറിൻ്റെ പോസ്റ്റിനെതിരെയാണ് തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്

MediaOne Logo

Web Desk

Web Desk

  • Published:

    27 Dec 2020 3:12 PM GMT

  • Updated:

    2020-12-27 15:12:42.0

തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നത്; ആര്യാടൻ ഷൗക്കത്ത്
X

വർത്തമാനം ചിത്രത്തിന് അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് എഴുതിയ ട്വീറ്റിനെതിരെ നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്. ഡൽഹി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശ വിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡ് അംഗം വി സന്ദീപ് കുമാറിൻ്റെ പോസ്റ്റിനെതിരെയാണ് തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്.

ये भी पà¥�ें- ജെ.എന്‍.യു, കശ്മീര്‍ ഭാഗം; പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാലാണ് പാര്‍വതി നായികയായ വര്‍ത്തമാനം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാർ പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വർത്തമാനം സിനിമ കണ്ടെന്നും ജെ.എന്‍.യു സമരത്തിലെ ദലിത്, മുസ്‍ലിം പീഢനമായിരുന്നു വിഷയമെന്നും സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നത് കാരണം അതിനെ എതിര്‍ത്തതായും വി സന്ദീപ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

നിര്‍മാതാവ് ആര്യാടൻ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്‍റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്‍ലിം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.

ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ? സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍...

Posted by Aryadan Shoukath on Sunday, December 27, 2020
TAGS :
Next Story