LiveTV

Live

Entertainment

യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കോഴിക്കോട് മാവൂർ റോഡ് ശ്‍മശാനത്തിൽ

യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിരാമന്‍റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകൾക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കോഴിക്കോട് മാവൂർ റോഡ് ശ്‍മശാനത്തിൽ നടക്കും.

ഡിസംബർ 16 ന് ആണ് ഹരിപ്രസാദ് കൊളേരി കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റായത്. ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമാവാൻ തുടങ്ങി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.