''അന്ന് സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കിയെന്ന് പറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു''
ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു

നീണ്ട 28 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചിരിക്കുകയാണ്. ഫാ.തോമസും കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുന്നു. അവര്‍ക്കുള്ള ശിക്ഷയും കോടതി വിധിച്ചിരിക്കുന്നു. കോടതിവിധിയിടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന് ബോബന് സാമുവല്‍. ബോബന് സംവിധാനം ചെയ്ത റോമന്‍സ് എന്ന ചിത്രത്തെ അധികരിച്ചാണ് പ്രതികരണം. റോമന്‍സ് എന്ന ചിത്രത്തില്‍ കള്ളന്മാരായ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരു ഗ്രാമത്തിലെത്തുന്നതും അവിടെ പുരോഹിതന്മാരായി വേഷം മാറുന്നതുമാണ് റോമന്‍സിന്റെ പ്രമേയം.
ബോബന് സാമുവലിന്റെ കുറിപ്പ്
എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആസിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതി കാലമേ നന്ദി.