LiveTV

Live

Entertainment

ദാ, ഇങ്ങനെയാണ് മഹത്തായ ഭാരതീയ അടുക്കള..

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ ടീസര്‍ പുറത്ത്

ദാ, ഇങ്ങനെയാണ് മഹത്തായ ഭാരതീയ അടുക്കള..

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ ടീസര്‍ പുറത്ത്. കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സ്​ത്രീകളെ അടുക്കളകളില്‍ തളച്ചിടുന്നതും പുരുഷാധിപത്യ പ്രവണതകളുമൊക്കെയാണ് ടീസറില്‍ കാണുന്നത്. ജിയോ ബേബിയുടേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സൂരജ്​ എസ്​ കുറുപ്പിന്‍റേതാണ് സംഗീതം. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്.

തൊണ്ടിമുതലും ദൃക്​സാക്ഷിയും എന്ന ശ്രദ്ധേയമായ ചിത്രത്തിന്​ ശേഷം സുരാജ്​ വെഞ്ഞാറമൂറും നിമിഷ സജയനും ജോഡികളായി അഭിനയിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ്​ ഇന്ത്യൻ കിച്ചണ്‍. സിനിമയുടെ റിലീസ് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.