ക്രിസ്തുമസ്സ് സ്റ്റാർ തൂക്കുന്നതിനിടെ അപകടം: നിവിന് പോളിയുടെ മേക്കപ്പ്മാന് മരിച്ചു
ക്രിസ്തുമസ്സ് സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ചയാണ് മരണകാരണം.

മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു. ക്രിസ്തുമസ്സ് സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ചയാണ് മരണകാരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്.