'നിവിന്‍, നിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാനാകുന്നില്ല': ദുല്‍ഖര്‍
ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്, അജു വർഗീസ് തുടങ്ങി നിരവധി പേര് ആദരാഞ്ജലി അർപ്പിച്ചു.

നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുൽപ്പള്ളിയുടെ അകാല മരണത്തിൽ അനുശോചിച്ച് സിനിമാലോകം. ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്, അജു വർഗീസ് തുടങ്ങി നിരവധി പേര് ആദരാഞ്ജലി അർപ്പിച്ചു.
10 വര്‍ഷമായി നിവിനൊപ്പമാണ് ഷാബു ജോലി ചെയ്തിരുന്നത്. ഷാബുവിന്റെ കുടുംബത്തെയും നിവിനെയും ആശ്വസിപ്പിച്ച് ദുല്‍ഖര്‍ സല്മാന് പറഞ്ഞതിങ്ങനെ-
''ഷാബുവിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡേയ്സിലും വിക്രമാദിത്യനിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമകൾ എപ്പോഴും വിലമതിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ. ഷൂട്ടിങിനിടെ സഹായിക്കുന്നവരും ഒപ്പമുണ്ടാകുന്നവരുമൊക്കെ ഒരു കുടുംബം പോലെ ആയിത്തീരാറുണ്ട്. നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിൻ. ഈ നഷ്ടം നികത്താനാകില്ല. നിനക്കും റിന്നക്കും പ്രാർത്ഥനകളും സ്നേഹവും''.
ഷാബു, നീ ഞങ്ങളുടെ ഹൃദയം തകർത്തു എന്നാണ് ഗീതു മോഹൻദാസ് പറഞ്ഞത്. അജു വർഗീസ് ഷാബുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ- ''ഷാബു ഏട്ടാ... ആ കടം വീട്ടാൻ എനിക്കായില്ല... മറന്നതല്ല.. ഒരായിരം മാപ്പ്.. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ..''
ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണാണ് ഷാബു മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം.