LiveTV

Live

Entertainment

ഡാവിഞ്ചിയുടെ മൊണാലിസയെപ്പോലെ ഒരു പോസ്റ്റര്‍; പിസാസ് 2വിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന്‍

ആന്‍ഡ്രിയ ജെര്‍മിയയുടെ ക്യരക്ടര്‍ പോസ്റ്റാറാണ് മിഷ്കിന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്

ഡാവിഞ്ചിയുടെ മൊണാലിസയെപ്പോലെ ഒരു പോസ്റ്റര്‍; പിസാസ് 2വിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന്‍

ആന്‍ഡ്രിയ ജെര്‍മിയ പ്രധാന കഥാപാത്രാമായെത്തുന്ന പിസാസ് 2വിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന്‍ മിഷ്കിന്‍. ആന്‍ഡ്രിയ ജെര്‍മിയയുടെ ക്യരക്ടര്‍ പോസ്റ്റാറാണ് മിഷ്കിന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ആന്‍ഡ്രിയയുടെ ജന്മദിനമായ ഡിസംബര്‍ 21നാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. 'മെഴുകുതിരികള്‍ കൊളുത്തി നമുക്ക് നമ്മുടെ കേന്ദ്ര കഥാപാത്രത്തിന്‍റെ സ്‌പെഷ്യല്‍ ദിവസം ആഘോഷിക്കാം' എന്നാണ് മിഷ്കിന്‍ ഫോട്ടോക്കൊപ്പം ട്വീറ്റ് ചെയ്തത്.

വ്യത്യസ്തമായ ടോപ്പും തലയില്‍ സ്‌കാര്‍ഫും കൈയ്യില്‍ വാച്ചുമായി ഒരു ടേബിളിന് മുന്നില്‍ ഇരിക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ ആന്‍ഡ്രിയ എത്തുന്നത്. വളരെ പഴയത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മങ്ങിയ കളര്‍ടോണിലാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഡാവിഞ്ചിയുടെ മൊണാലിസയെപ്പോലെ ശരിക്കും ഉള്ളിലെന്താണെന്ന് പിടിതരാത്ത ഭാവത്തിലാണ് ആന്‍ഡ്രിയ പോസ്റ്ററില്‍ എത്തുന്നത്.