LiveTV

Live

Entertainment

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടത് ഞങ്ങളുടെ സിനിമകളില്‍ നിന്ന്’; രഞ്ജി പണിക്കര്‍

'സിനിമയുടെ സെറ്റില്‍ ഉണ്ടാവുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് അവന്‍ രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കാന്‍ തുടങ്ങിയത്'

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടത് ഞങ്ങളുടെ സിനിമകളില്‍ നിന്ന്’; രഞ്ജി പണിക്കര്‍

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടതെന്ന് തിരക്കഥാകൃത്ത്‌ രഞ്ജി പണിക്കര്‍. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കര്‍ ഇക്കാര്യം പറഞ്ഞത്. സിനിമാനടനില്‍ നിന്നും ബി.ജെ.പി രാഷ്ട്രീയത്തിലേക്കുള്ള സുരേഷ് ഗോപിയുടെ പ്രവേശനം വലിയ വാര്‍ത്തകളായിരുന്നു. നിരന്തരം ട്രോളന്‍മാരടക്കമുള്ളവരുടെ പരിഹാസപാത്രത്തിന് ഇരയായ താരത്തിന്‍റെ രാഷ്ട്രീയ നിലപാട് പിറവിയെടുത്തതിനെ രഞ്ജി പണിക്കര്‍ അഭിമുഖത്തില്‍ ഓര്‍മ്മിക്കുന്നുണ്ട്.

രഞ്ജി പണിക്കറുടെ വാക്കുകള്‍:

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടതെന്ന് പൊതുവേ പറയാറുണ്ട്. അതുവരെ രാഷ്ട്രീയത്തെ അകലെ നിന്ന് വീക്ഷിക്കുകയാണ് സുരേഷ് ചെയ്തിരുന്നത്. സിനിമയുടെ സെറ്റില്‍ ഉണ്ടാവുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് അവന്‍ രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കാന്‍ തുടങ്ങിയത്. എനിക്കും ഷാജി കൈലാസിനും ഒരുപോലെ നല്ല ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് സുരേഷ് ഗോപി. എന്റെ മൂന്ന് സിനിമകളിലൊഴികെ ബാക്കിയെല്ലാത്തിലും സുരേഷ് ഉണ്ടായിരുന്നു.