LiveTV

Live

Entertainment

അല്‍ഫോന്‍സ് പുത്രന്‍റെ 'പാട്ട്'; നയന്‍താര നായികയാകും

അല്‍ഫോന്‍സ് പുത്രന്‍റെ മൂന്നാമത്തെ ചിത്രമാണ് 'പാട്ട്'. ‌ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്‍റെ അറിയിപ്പ് നേരത്തെ തന്നെ അല്‍ഫോന്‍സ് പുറത്തുവിട്ടിരുന്നു.

അല്‍ഫോന്‍സ് പുത്രന്‍റെ 'പാട്ട്'; നയന്‍താര നായികയാകും

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും. ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അല്‍ഫോന്‍സ് പുത്രന്‍റെ മൂന്നാമത്തെ ചിത്രമാണ് 'പാട്ട്'. ‌ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്‍റെ അറിയിപ്പ് നേരത്തെ തന്നെ അല്‍ഫോന്‍സ് പുറത്തുവിട്ടിരുന്നു.

Happy to announce that Lady Superstar Nayanthara is joining our feature film ‘Paattu’. The hero is Fahadh Faasil and the heroine is Nayanthara. Will announce further updates about cast and crew soon . 🙂 🙂 🙂 🙂

Posted by Alphonse Puthren on Saturday, December 19, 2020

ചിത്രത്തിന്‍റെ നിര്‍മാണം യു.ജി.എം എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. സിനിമയുടെ സംഗീതസംവിധാനം താന്‍ തന്നെയായിരിക്കുമെന്നാണ് സിനിമയുടെ പ്രഖ്യാപനവേളയില്‍ അല്‍ഫോന്‍സ് പറഞ്ഞിരുന്നത്.

യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും.

Posted by Fahadh Faasil on Saturday, December 19, 2020

ചിത്രത്തിന്‍റെ പോസ്റ്റര്‍ നായകന്‍ ഫഹദ് ഫാസിലുംപങ്കുവെച്ചിട്ടുണ്ട്. 'യാതൊരു പുതുമയും ഇല്ലാത്ത അൽഫോന്‍സിന്‍റെ മൂന്നാമത്തെ മലയാള ചലച്ചിത്രം' എന്ന തലക്കെട്ടോടെയാണ് ഫഹദ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചത്.

അല്‍ഫോന്‍സ് പുത്രന്‍റെ 'പാട്ട്'; നയന്‍താര നായികയാകും