സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടന് ജയസൂര്യ അത്ഭുതകരമായി രക്ഷപ്പെട്ടു
പവർ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

സിനിമാ ചിത്രീകരണത്തിനിടെ നടന് ജയസൂര്യ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പവർ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. അണിയറ പ്രവർത്തകര്‍ വേഗത്തില്‍ ഇടപെട്ടാണ് താരത്തെ രക്ഷപ്പെടുത്തിയത്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ചിത്രത്തില്‍ കടുത്ത മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോന്, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കണ്ണൂരാണ് പ്രധാന ലൊക്കേഷന്‍. പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വെള്ളം.