LiveTV

Live

Entertainment

പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പ്: ഇടത് വിജയത്തെ അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്

'അറിയാമായിരുന്നു.. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്'

പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പ്: ഇടത് വിജയത്തെ അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഇടത് മുന്നണിയെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അധ്വാനിക്കുന്നവന്‍റെ തത്വശാസ്ത്രത്തെ തോല്‍പിക്കാനാവില്ലെന്നും ഈ ചെങ്കോട്ടയുടെ കരുത്ത് അറിയാമായിരുന്നെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അറിയാമായിരുന്നു.. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്

അറിയാമായിരുന്നു.. അധ്വാനിക്കുന്നവന്‍റെ തത്വശാസ്ത്രത്തെ തോല്‍പിക്കാനാവില്ലെന്ന്

അറിയാമായിരുന്നു.. മലയാളിക്ക് മറക്കാവുന്നതല്ല ദുരിത കാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന്

അറിയാമായിരുന്നു.. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്

അറിയാമായിരുന്നു.. ഈ ചെങ്കോട്ടയുടെ കരുത്ത്

ഈ കൊടിയടയാളത്തിലെ സത്യം

ഈ ചുവപ്പന്‍ വിജയം!

Red salute ......

Posted by Rosshan Andrrews on Wednesday, December 16, 2020