ദോശ ഉണ്ടാക്കിയ കഥയല്ല, ഇത് പ്രേമം ഉണ്ടാക്കിയ കഥ; കാളിദാസും കുക്ക് ബാബുവും വീണ്ടുമെത്തുന്നു
ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ടാഗ് ലൈനെങ്കില്‍ ഒരു പ്രേമം ഉണ്ടാക്കിയ കഥയെന്നാണ് ബ്ലാക്ക് കോഫിയുടെ ടാഗ് ലൈന്‍
ഒരു തട്ടില്‍കുട്ടി ദോശയിലൂടെ കണ്ടുമുട്ടിയ കാളിദാസും മായയും രുചിപ്പെരുമ തീര്‍ക്കുന്ന കുക്ക് ബാബുവും വീണ്ടും ഒന്നിക്കുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമൊന്നുമല്ല, ചിത്രത്തിലെ ഹിറ്റ് കഥാപാത്രങ്ങള്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നത് ബാബു രാജ് സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫിയിലൂടെയാണ്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ടാഗ് ലൈനെങ്കില്‍ ഒരു പ്രേമം ഉണ്ടാക്കിയ കഥയെന്നാണ് ബ്ലാക്ക് കോഫിയുടെ ടാഗ് ലൈന്‍. നാല് പെണ്‍കുട്ടികള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ കുക്ക് ബാബു എത്തുന്നതും അവിടെ നിന്നും കാളിദാസ് ബാബുവിനെ തിരിച്ചു കൊണ്ടു പോവുന്നതാണ് ടീസറിലുള്ളത്.
ലെന, രചന നാരായണന് കുട്ടി, ഓവിയ, മൈഥിലി, സിനില്‍ സൈനുദ്ദീന്‍, സണ്ണി വെയ്ന്‍, കോട്ടയം പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഷിഖ് അബു അതിഥി താരമായി ചിത്രത്തിലെത്തുന്നുണ്ട്. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലാക്ക് കോഫി.