LiveTV

Live

Entertainment

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷഹബാസ് അമന്‍റെ വേറിട്ട ശബ്ദത്തിലൊരു പച്ചപ്പനംതത്ത

പൊന്‍കുന്നം ദാമോദരന്‍ വരികളെഴുതി എം.എസ് ബാബുരാജ് ഈണം പകര്‍ന്ന ഗാനമാണ് ഷഹബാസ് അമന്‍ ആലപിച്ചിരിക്കുന്നത്

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷഹബാസ് അമന്‍റെ വേറിട്ട ശബ്ദത്തിലൊരു പച്ചപ്പനംതത്ത

കഴിഞ്ഞ 20 ദിവസത്തോളമായി രാജ്യ തലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരം ഓരോ ദിവസം കൂടും തോറും ജനപിന്തുണയേറി വരികയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് തലസ്ഥാന നഗരിയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നും കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.

ഇപ്പോഴിതാ കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പാട്ടുമായി എത്തയിരിക്കുകയാണ് ഗായകന്‍ ശഹബാസ് അമന്‍. പൊന്‍കുന്നം ദാമോദരന്‍ വരികളെഴുതി എം.എസ് ബാബുരാജ് ഈണം പകര്‍ന്ന ഗാനമാണ് ഷഹബാസ് അമന്‍ ആലപിച്ചിരിക്കുന്നത്. പാട്ടിനൊപ്പം കര്‍ഷകരുടെ ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

നമ്മളൊന്ന് എന്ന നാടകത്തിനായി കോഴിക്കോട് അബ്ദുൽ ഖാദർ ആലപിച്ച പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇത്. 2006ൽ പുറത്തിറങ്ങിയ നോട്ടം എന്ന ചിത്രത്തില്‍ ഇതേ വരികള്‍ മറ്റൊരു ഈണത്തില്‍ ഇതേ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. യേശുദാസാണ് സിനിമയില്‍ ഈ ഗാനമാലപിച്ചിരിക്കുന്നത്.